Breaking News
ഇൻഡിഗോ ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നു | ദുബായിൽ ക്ലീനർ 8.4 ദശലക്ഷം ദിർഹം വിലമതിക്കുന്ന വാച്ചുകൾ മോഷ്ടിച്ചു | മകനെ അറസ്റ്റ് ചെയ്യാൻ വന്ന ദുബായ് പോലീസുകാരനെ അമ്മ കടിച്ചു | അൽ മോജ് മസ്കറ്റ് മാരത്തണിനായി 10, 000 പേർ ഒരുങ്ങി | ഉത്തര സിറിയയിൽ നിന്ന് കുഞ്ഞുങ്ങളടക്കം ഒരു ലക്ഷത്തോളം പേർ പലായനം ചെയ്യുന്നുവെന്ന് റിപ്പോർട്ട് | സിറിയയിലെ അലെപ്പോ രാജ്യാന്തര വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചു | ഖത്തർ ഉപരോധം ഗൾഫിലെ മറ്റു രാഷ്ട്രങ്ങളെയും ബാധിച്ചു തുടങ്ങിയെന്ന് മന്ത്രി | ഖത്തറിൽ അനധികൃത മദ്യ വില്പന; രണ്ട്‌ ഏഷ്യൻ വംശജർ അറസ്റ്റിൽ | ബ്രിട്ടീഷ് എയർവെയ്സിൽ ഖത്തർ എയർവേയ്‌സ് നിക്ഷേപം വർധിപ്പിച്ചു | ദോഹ കേന്ദ്ര വികസന പദ്ധതി ഖത്തർ അമീർ സന്ദർശിച്ചു |
2019-07-02 02:51:07pm IST

 ടുണീസിൽ നടന്ന അറബ് റേഡിയോ, ടെലിവിഷൻ ഫെസ്റ്റിവലിന്റെ ഇരുപതാം സെഷന്റെ  ആറ് അവാർഡുകൾ നേടി ഖത്തർ.2019 ജൂൺ 27 മുതൽ 30 വരെയാണ് ടുണീസിൽ ഫെസ്റ്റിവെൽ നടന്നത്. റേഡിയോ മത്സരങ്ങളിൽ ഖത്തർ രണ്ട് അവാർഡുകൾ നേടി: കോമഡി നാടകത്തിൽ  ഒന്നാം സമ്മാനം, റേഡിയോ ഡോക്യുമെന്ററി മത്സരത്തിൽ ഒന്നാം സമ്മാനം എന്നിവയാണ് ഖത്തർ നേടിയത് .

കൂടാതെ ഖത്തർ റേഡിയോ നിർമ്മിച്ച രണ്ട് പ്രോഗ്രാമുകൾക്ക് രണ്ട് സ്വർണ്ണ മെഡലുകളും ഖത്തർ നേടി.അതേസമയം, കുട്ടികൾക്കും കൗമാരകർക്കുമായി കത്താറ സാംസ്‌കാരിക ഗ്രാമം നിർമ്മിച്ച 'താമൂർ ആന്റ് തമൗറ ' എന്ന ആനിമേറ്റഡ് സീരീസിന്  കുട്ടികളുടെ പ്രോഗ്രാം വിഭാഗത്തിൽ ഖത്തർ ടെലിവിഷൻ രണ്ടാം സമ്മാനം നേടി.

ചൈന ഗ്ലോബൽ ടെലിവിഷൻ നെറ്റ്‌വർക്കിന്റെ അറബി വിഭാഗവും അൽറയ്യൻ ടിവി ചാനലും സംയുക്തമായി  നിർമ്മിച്ച പ്രോഗ്രാം പബ്ലിക് ഡോക്യുമെന്ററി വിഭാഗത്തിൽ ഖത്തർ രണ്ടാം സമ്മാനം നേടി.30 പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് ഓർഗനൈസേഷസ്  16 സ്വകാര്യ റേഡിയോ ഓർഗനൈസേഷസ് എന്നിവയിൽ നിന്നും  നിന്നുമായി 140 ഓളം  റേഡിയോ പരിപാടികൾ മത്സരത്തിൽ ഉണ്ടായിരുന്നു. 

ടെലിവിഷൻ നാടകങ്ങൾ , പലസ്തീൻ ഡോക്യുമെന്ററി ,  പബ്ലിക് ഡോക്യുമെന്ററി പ്രോഗ്രാം, വിനോദ പരിപാടികൾ, കുട്ടികളുടെ പ്രോഗ്രാമുകൾ, പ്രധാന ടിവി വാർത്തകൾ (വാർത്താ റിപ്പോർട്ട്, ടോക്ക് ഷോ) തുടങ്ങിയവയായിരുന്നു പ്രധാന ടെലിവിഷൻ മത്സരങ്ങളിൽ ഉൾപെട്ടിരുന്നത്.

Top