News Desk

2021-03-25 06:17:27 pm IST
ദോഹ: കഴിഞ്ഞ ദിവസം ലക്‌സംബര്‍ഗിനെതിരെ നടന്ന ലോകകപ്പ് യോഗ്യത യൂറോപ്യന്‍ പാദ മത്സരത്തില്‍ ഖത്തറിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ഖത്തര്‍ ടീം ലക്‌സംബര്‍ഗിനെ നിലം പരിശയാക്കിയത്. 

ഖത്തറിന് വേണ്ടി സൂപ്പര്‍ താരം മുഹമ്മദ് മുന്താരി പന്ത്രണ്ടാം മിനിറ്റില്‍ ലക്‌സംബര്‍ഗ് വല കുലുക്കി. യൂറോപ്യന്‍ പാദ മത്സരത്തില്‍ ഗ്രൂപ് എ യിലാണ് ഖത്തറും ലക്സംബര്‍ഗും ഇടം പിടിച്ചിരിക്കുന്നത്. 

2022 ലോകകപ്പിന് മുന്നോടിയായി പരമാവധി അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏഷ്യക്ക് പുറത്ത് മത്സര പരിചയം നേടുക എന്നതാണ് ഖത്തര്‍ ടീം മുന്‍തൂക്കം നല്‍കുന്നതെന്ന് കോച്ച് ഫെലിക്‌സ് സാഞ്ചസ് ഹംഗറി നാഗിയര്‍ടെയ് സ്റ്റേഡിയത്തിലെ മത്സരത്തിന് ശേഷം വാര്‍ത്താലേഖകരോട് പറഞ്ഞു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top