ദോഹ: 25-ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പ് ആതിഥേയത്വത്തില്‍ നിന്നും ഖത്തര്‍ പിന്മാറിയതായി റിപ്പോര്‍ട്ട്. ഖത്തറിനൊപ്പം ഗള്‍ഫ് കപ്പ് ആതിഥേയത്വത്തിനായി ബിഡ് സമര്‍പ്പിച്ച ഒരേയൊരു രാഷ്ട്രം ഇറാഖ് മാത്രമാണ്.
ഇറാഖ് ആതിഥേയത്വത്തിന് ബിഡ് സമര്‍പ്പിച്ചെങ്കിലും ഗള്‍ഫ് ഫുട്ബാള്‍ അസോസിയേഷന് അധികൃതര്‍ ഇക്കാര്യത്തില്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ഗള്‍ഫ് കപ്പ് ആതിഥേയത്വത്തില്‍ നിന്നും ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന് അധികൃതര്‍ പിന്മാറുകയാണെന്നും പകരം ഇറാഖിന് ആതിഥേയത്വം അനുവദിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുന്നത്.
ബീന്‍ സ്പോര്‍ട്സ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇറാഖില്‍ ഫുട്ബാള്‍ തിരിച്ചു വരണമെന്നും യുദ്ധാനന്തര ഇറാക്കില്‍ ഗള്‍ഫ് കപ്പ് നിര്‍ണായക സ്വാധീനം ഉണ്ടാക്കുമെന്നും ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന് ഗള്‍ഫ് ഫുട്ബാള്‍ അസോസിയേഷന് നല്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക