News Desk

2022-01-18 09:01:57 pm IST
ദോഹ: ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന 2022 ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ക്ക് നാളെ മുതല്‍ ബുക്ക് ചെയ്യാം. ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. ടിക്കറ്റ് നിരക്ക് അടക്കമുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഫിഫ നാളെ പുറത്തുവിടും.

ജനുവരി 19 മുതല്‍ ഫെബ്രുവരി എട്ട് വരെ ആദ്യഘട്ടത്തില്‍ വിസ കാര്‍ഡ് ഉടമകള്‍ക്ക് ടിക്കറ്റ് വില്‍പ്പന ആരംഭിക്കുമെന്ന് ഖത്തര്‍ നാഷ്ണല്‍ ബാങ്ക്, ഖത്തര്‍ ഇസ്ലാമിക് ബാങ്ക്, ദുഖാന്‍ ബാങ്ക് എന്നിവ ട്വീറ്റ് ചെയ്തിട്ടുണ്ട്.





നവംബര്‍ 21-നാണ് ലോകം കാത്തിരിക്കുന്ന കളി മാമാങ്കത്തിന് തുടക്കം കുറിക്കുന്നത്. എട്ട് സ്റ്റേഡിയങ്ങളില്‍ ഫൈനല്‍ നടക്കുന്ന ലുസൈല്‍ സ്റ്റേഡിയം മാത്രമാണ് ഉദ്ഘാടനം ചെയ്യാനുള്ളത്. നിര്‍മാണം പൂര്‍ത്തിയായ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനവും ഉടനുണ്ടാകും.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top