Breaking News
കുവൈത്തില്‍ കൊറോണ ബാധിതരുടെ എണ്ണം 18 ആയി; 19 ഫാര്‍മസികള്‍ അടച്ചുപൂട്ടി | കൊറോണ വൈറസ്; ചൈന, ദക്ഷിണ കൊറിയ, ഇറാൻ കപ്പലുകൾക്ക് വിലക്കേർപ്പെടുത്തി ഖത്തർ | ഖത്തർ സുപ്രീം ജുഡീഷ്യറി കൗൺസിൽ പുതിയ നീതിന്യായ പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചു | ഡല്‍ഹി കലാപത്തില്‍ മരണം 23; സമാധാന അന്തരീക്ഷം പുനസ്ഥാപിക്കണമെന്ന് പ്രധാനമന്ത്രി | ഖത്തർ-അൾജീരിയ ചർച്ച ക്രിയാത്മകമായിരുന്നുവെന്ന് അമീർ | ഡല്‍ഹി കലാപബാധിത പ്രദേശങ്ങളില്‍ നിന്ന് നൂറോളം ആളുകള്‍ പലായനം ചെയ്തിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ ഹൈക്കോടതിയില്‍ | 'ഡല്‍ഹിയില്‍ 1984 ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല'; കെജ്രിവാള്‍ കലാപ ബാധിത മേഖലകളിലെത്തണമെന്നും ഹൈക്കോടതി | ഖത്തറിന് വ്യോമയാന പാത തുറന്നു നല്കാൻ അമേരിക്ക ഉപരോധ രാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട് | ദുബായിൽ 3,000 ദിർഹം വരെ ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചു | സൗദിയും സഖ്യ രാഷ്ട്രങ്ങളും ഖത്തറിനെ ഉപരോധിച്ചത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് യു.എന്നില്‍ |
2019-07-24 04:07:50pm IST
ഖത്തർ ലോക കപ്പുമായി ബന്ധപ്പെട്ട ടീമുകൾക്ക് ഒരുക്കിയ പരിശീലന മൈതാനങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാവുന്നു . ഖത്തർ ലോക കപ്പിന്റെ നിർമാണ ചുമതലയുള്ള സുപ്രീം കമ്മറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ലോക കപ്പിൽ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പരിശീലന മൈതാനങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.

ലോക കപ്പ് സ്റ്റേഡിയങ്ങൾക്കുള്ള അതെ സുരക്ഷാ സംവിധാനങ്ങളും പ്രത്യേകമായ  മാനദണ്ഡങ്ങളും ഖത്തർ പരിശീലന മൈതാനങ്ങൾക്കും നൽകുന്നുണ്ട്. മുപ്പതോളം പരിശീലന മൈതാനങ്ങളാണ് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലായി സുപ്രീം കമ്മറ്റി ഒരുക്കിയിരിക്കുന്നത്.

ടീമുകൾക്ക് താമസ സൗകര്യമൊരുക്കിയ സ്ഥലങ്ങളിൽ നിന്ന് ഇരുപത് മിനിറ്റ് ദൂരത്തിൽ എത്തിച്ചേരാൻ സാധിക്കുന്നതാകണം പരിശീലന മൈതാനങ്ങളെന്ന ഫിഫ അധികൃതരുടെ  വ്യവസ്ഥയും സുപ്രീം കമ്മറ്റി അധികൃതർ പാലിച്ചു വരുന്നുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി. 

Attachments area
Top