News Desk

2021-02-21 04:18:03 pm IST
ദോഹ: തികച്ചും ആരോഗ്യപരമായ സുരക്ഷാ ചുറ്റുപാടുകളില്‍ ആയിരിക്കും ഖത്തര്‍ ലോക കപ്പ് സംഘടിപ്പിക്കപ്പെടുകയെന്ന് പരിസ്ഥിതി മന്ത്രാലയം പൊതു ശുചിത്വ വിഭാഗം ഡയറക്റ്റര്‍ മുഖ്ബില്‍ മദ്ഹഹൂര്‍ അല്‍ ഷംമാറി. പ്രാദേശിക പത്രത്തിന്  നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കൊവിഡിനെ ഏതുവിധത്തില്‍ പ്രതിരോധിച്ചു കൊണ്ട് ലോകകപ്പ് സംഘടിപ്പിക്കാനാവും എന്നതാണ് മന്ത്രാലയം നേരിടുന്ന പ്രധാനപ്പെട്ട പ്രതിസന്ധി. ഇക്കാര്യത്തില്‍ നിരവധി നയപരമായതും സാങ്കേതികപ്രമായതുമായ തയ്യാറെടുപ്പുകളും ആവശ്യമാണ്. ലോകകപ്പ് സംഘടനവുമായി ബന്ധപെട്ടു ഈ കൊവിഡ് സഹാഹര്യത്തില്‍ ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം തുടങ്ങിയവരുടെ സംയുക്തമായ ഒരു മേല്‍നോട്ടവും അത്യാവശ്യമാണ്. 

രാജ്യത്തെ പൊതു സ്ഥലങ്ങള്‍ പാര്‍ക്കുകള്‍, ബീച്ചുകള്‍ എന്നിവ വിദേശ ടൂറിസ്റ്റുകള്‍ക്ക് ആകര്‍ഷകമാക്കി തീര്‍ക്കുക എന്നത് വളരെയധികം പ്രാധാന്യമുള്ള കാര്യമാണ്. സമൂഹ മാധ്യമങ്ങള്‍ വഴി രാജ്യത്തെ ജനങ്ങളെ ഇക്കാര്യത്തില്‍ അവബോധം നടത്താനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഫലപ്രദമായ വഴികള്‍ ജനങ്ങള്‍ക്കും നിര്‍ദേശിക്കാവുന്നതാണ്. ലോകകപ്പിന്റെ പ്രധാന സംഘാടകരും പ്രായോജകരും പൊതു ജനങ്ങളും കൂടി ഉള്‍പ്പെടുന്ന ഒരു സംഘമാണെന്നാണ് ഖത്തര്‍ സര്‍ക്കാര്‍ വിശ്വസിക്കുനന്നതെന്നും അല്‍ ഷാമാറി ചൂണ്ടിക്കാട്ടി.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top