Breaking News
ഖത്തർ അമീർ ഔദ്യോഗിക സന്ദർശനത്തിനായി ടുണീഷ്യയിലെത്തി | ഖത്തർ ജ്വല്ലറി ഷോയിൽ ബോളിവുഡ് നായികാ സോനം കപൂർ താരമായി | നേപ്പാളിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ ഖത്തർ സഹായം നൽകും | ഇന്ത്യയുമായി മൂന്ന് ബില്യൺ ഡോളറിന്റെ സൈനിക കരാർ ഒപ്പു വെക്കുമെന്ന് ട്രംപ് | ഇന്ത്യകാരായ രണ്ട് തൊഴിലാളികൾക് ദുബായിൽ ജയിൽ ശിക്ഷ | ട്രംപുമായുള്ള അത്താഴ വിരുന്ന് ബഹിഷ്കരിക്കുമെന്ന് മൻമോഹൻ സിങ് | മസ്കറ്റ് വിമാനത്താവളത്തിൽ പുതിയ സപ്ലൈസ് ടെർമിനൽ തുറക്കുന്നു | എയർലൈൻ ടിക്കറ്റിംഗ് സ്റ്റാഫ് ദുബായിൽ 162,000 ദിർഹതിന്റെ തട്ടിപ്പു നടത്തി | ഒമാനിലും ഇതാദ്യമായി കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചു | ജോർദാനിലെ പതിനായിരം യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് ഖത്തർ അമീർ |
2019-09-05 03:40:15pm IST

ഖത്തർ ലോക കപ്പ് സംഘാടനവുമായി ബന്ധപെട്ടു  ഇനിയും മറികടക്കാൻ കടമ്പകളേറെയെന്ന്  പ്രാദേശിക പത്രം. ഖത്തർ ലോക കപ്പ് ലോഗോ പുറത്തുവിട്ടതുമായി ബന്ധപെട്ടു ഉണ്ടായിട്ടുള്ള സ്വീകാര്യത രാജ്യത്തിൻറെ യശ്ശസുയർത്തി.

അതെ സമയം വരും വർഷങ്ങളിൽ ഖത്തർ ലോക കപ്പുമായി ബന്ധപെട്ടു ഉണ്ടായിട്ടുള്ള സ്റേഡിയ നിർമാണങ്ങളുടെ പൂർത്തീകരണമടക്കമുള്ള ജോലികൾ സംഘാടകർ തികഞ്ഞ ജാഗ്രതയോടെ നോക്കി കാണേണ്ടതുണ്ട്.

നിലവിൽ പണി പൂർത്തിയാക്കിയ സ്റേഡിയങ്ങൾക്ക് പുറമെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാവാൻ ബാക്കിയുള്ള സ്റ്റേഡിയങ്ങൾ 2020 അവസാനത്തിലെങ്കിലും പണി പൂർത്തിയാവുമെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. ഇതിൽ അൽ റയ്യാൻ അൽ ബൈത്ത് എന്നീ സ്റേഡിയങ്ങയുടെ നിർമാണ പ്രവർത്തനങ്ങൾ ഈ വര്ഷം അവസാനത്തോട് പൂർത്തിയാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


മുൻകഴിഞ്ഞ ലോക കപ്പുകൾ പോലെ സ്റ്റേഡിയ നിർമാണങ്ങൾ ടൂർണമെന്റ് ആരംഭിക്കുന്നതിനു തൊട്ടു മുൻമ്പുള്ള ദിവസങ്ങളിൽ മാത്രം പൂർത്തിയാക്കുന്നതിനു പകരം ചുരുങ്ങിയത് ഒന്നര വര്ഷം മുമ്പെങ്കിലും സ്റ്റേഡിയങ്ങൾ പണി കഴിയണമെങ്കിലും സംഘാടകർക്ക് ഇനിയും വിയർപ്പൊഴുക്കേണ്ടിവരുമെന്നാണ് പ്രാദേശിക പത്രം വിലയിരുത്തുന്നത്.

Top