2019-07-18 05:37:05pm IST

ഖത്തർ ആതിഥേയത്വം വഹിക്കുന്ന 2022 ലോക കപ്പ് ഫുട്ബോളുമായി ബന്ധപെട്ടു എഴുപത്തിയഞ്ച് ശതമാനം ഒരുക്കങ്ങളും പൂർത്തിയായതായി സുപ്രീം കമ്മറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു. ലോക കപ്പ് സ്റ്റേഡിയങ്ങൾക്കായി 200 മില്യൺ മണിക്കൂറുകളുടെ പ്രവർത്തി സമയം കഴിഞ്ഞ ദിവസമാണ് സുപ്രീം കമ്മറ്റി അധികൃതർ തൊഴിലാളികളോടൊപ്പം ആഘോഷിച്ചത്.

നിലവിൽ പ്രതീക്ഷിച്ച സമയത്ത് തന്നെ മുഴുവൻ ഒരുക്കങ്ങളും പൂർത്തിയാക്കാൻ ഖത്തറിന് സാധിക്കുമെന്നും വിസ്മയകരമായ പല കാഴ്ചകളും ലോകത്തിനായി ഖത്തർ കരുതിവച്ചിട്ടുണ്ടെന്നും സുപ്രീം കമ്മറ്റി അധികൃതരെ ഉദ്ധരിച്ചു പ്രമുഖ ഫുട്ബാൾ ഓൺലൈൻ വെബ്സൈറ്റായ ഗോൾ ഓൺലൈൻ റിപ്പോർട് ചെയ്തു. 


Top