News Desk

2022-06-29 06:30:20 pm IST
ദോഹ: ഖത്തര്‍ ലോകകപ്പ് ടിക്കറ്റുകളുടെ വില്‍പന ജൂലൈ അഞ്ചിന് ആരംഭിക്കുമെന്ന് ഫിഫ അറിയിച്ചു. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തിലായിരിക്കും ഈ ഘട്ടത്തില്‍ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ കഴിയുക.

ജൂലായ് അഞ്ച് ഖത്തര്‍ സമയം ഉച്ചയ്ക്ക് 12 മുതല്‍ ടിക്കറ്റ് വില്‍പന ആരംഭിക്കും. ആഗസ്റ്റ് 16 ഉച്ചയ്ക്ക് 12 മണിക്ക് വില്‍പന അവസാനിക്കും. ഇതിനോടകം തന്നെ 1.8 ദശലക്ഷം ടിക്കറ്റുകള്‍ വിറ്റുകഴിഞ്ഞതായും ടൂര്‍ണമെന്റിന് അഞ്ച് മാസത്തില്‍ താഴെ മാത്രം അവശേഷിക്കുന്നതിനാല്‍ ടിക്കറ്റുകള്‍ ഉടന്‍ സ്വന്തമാക്കണമെന്നും ഫിഫ ആവശ്യപ്പെട്ടു.

അതേസമയം, ടിക്കറ്റുകള്‍ക്ക് ആവശ്യക്കാര്‍ കൂടുതലായതിനാല്‍ ക്യൂ മാനേജ്‌മെന്റ് സംവിധാനം ബാധകമാക്കും. വ്യക്തിഗത ടിക്കറ്റുകള്‍ നാല് കാറ്റഗറികളിലായാണ് ലഭ്യമാവുക. നാലാമത്തെ കാറ്റഗറിയിലുള്ള ടിക്കറ്റുകള്‍ ഖത്തറിലെ താമസക്കാര്‍ക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുണ്ട്. 

ആരാധകര്‍ക്ക് ഒരു മത്സരത്തിന് ആറ് ടിക്കറ്റുകള്‍ വരെയും ടൂര്‍ണമെന്റിലുടനീളം പരമാവധി 60 ടിക്കറ്റുകള്‍ വരെയും വാങ്ങാനാകും. ലോകകപ്പ് ടിക്കറ്റുകള്‍ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ മാത്രമെ ലഭിക്കുകയുള്ളുവെന്നും ഫിഫ അറിയിച്ചു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top