ദോഹ: ഖത്തറില്‍ ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫൈനല്‍ മത്സരങ്ങളുടെ റഫറിമാരുടെ പട്ടികയില്‍ മൂന്ന് വനിതകള്‍. ലോകകപ്പില്‍ ഇതാദ്യമായാണ് പുരുഷന്മാരുടെ മത്സരങ്ങള്‍ക്ക് വനിതാ റഫറിമാരെ നിയമിക്കുന്നത്.'ദി ടെലഗ്രാഫ്' പത്രമാണ് ഇതുസംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടത്.
ഫ്രാന്‍സില്‍ നിന്നുള്ള സ്റ്റെഫാനി ഫ്രാപ്പാര്‍ട്ട്, റുവാണ്ടയില്‍ നിന്നുള്ള സലിമ മുകന്സംങ്ക, ജപ്പാനില്‍ നിന്നുള്ള യോഷിമി യമാഷിത എന്നിവരാണ് ഫിഫ തിരഞ്ഞെടുത്ത മൂന്ന് വനിതകള്‍. ലോകകപ്പിന്റെ 92 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായി പുരുഷ ലോകകപ്പ് മത്സരത്തിന്റെ ചുമതല ഏറ്റെടുക്കാന്‍ വനിതാ റഫറിമാര്‍ എത്തുന്നത്. ബ്രസീലില്‍ നിന്നുള്ള ന്യൂസ ബാക്ക്, മെക്സിക്കോയില്‍ നിന്നുള്ള കാരെന് ദിയാസ് മദീന, യുഎസില്‍ നിന്നുള്ള കാതറിന് നെസ്ബിറ്റ് എന്നിങ്ങനെ മൂന്ന് വനിതാ അസിസ്റ്റന്റ് റഫറിമാരും അവര്‍ക്കൊപ്പം ചേരും.
'മത്സരങ്ങളുടെ ഗുണമേന്മയാണ് ഞങ്ങള്‍ക്ക് പ്രധാനം, ലിംഗഭേദമല്ല'- വനിതാ റഫറിമാരെ നിയമിക്കാനുള്ള തീരുമാനത്തെ കുറിച്ച് മുന്‍ ഇറ്റാലിയന്‍ റഫറിയും ഇപ്പോള്‍ ഫിഫയുടെ റഫറി കമ്മിറ്റി ചെയര്‍മാനുമായ പിയര്‍ലൂജി കോളിന പറഞ്ഞു. ഭാവിയില്‍, പുരുഷന്മാര് മാറ്റുരക്കുന്ന പ്രധാന മത്സരങ്ങളിലേക്ക് വനിതാ മാച്ച് ഒഫീഷ്യലുകളെ തിരഞ്ഞെടുക്കുന്നത് തികച്ചും സാധാരണമായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക