ദോഹ: ഖത്തറിന്റെ നോര്‍ത്ത് ഫീല്‍ഡ് ഈസ്റ്റ് (എന്‍എഫ്ഇ)എണ്ണപ്പാടം വിപുലീകരണ പദ്ധതിയില്‍ കൂടുതല്‍ രാജ്യാന്തര പങ്കാളികളുമായി കൈകോര്‍ത്ത് ഖത്തര്‍ എനര്‍ജി. ഊര്‍ജ മേഖലയിലെ മുന്‍നിര കമ്പനികളെയാണ് എന്‍എഫ്ഇ വിപുലീകരണ പദ്ധതിയിലെ പങ്കാളികളായി തിരഞ്ഞെടുത്തിരിക്കുന്നത്.
ടോട്ടല്‍ എനര്‍ജീസ്, എനി, കോണോകോ ഫില്ലിപ്സ് എന്നിവയ്ക്ക് പുറമെ, എക്സോണ്‍ മൊബീല്‍സിന്റെ പങ്കാളിത്തവും പ്രഖ്യാപിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ പങ്കാളികളെ പ്രഖ്യാപിക്കും. ടോട്ടല്‍ എനര്ജീസിനും എക്സോണിനും പദ്ധതിയില്‍ 6.25 ശതമാനവും എനി, കോണോകോ ഫില്ലിപ്സ് എന്നിവയ്ക്ക് 3.12 ശതമാനവും
വീതമാണ് ഓഹരി. പദ്ധതിയുടെ ഭാഗമായുള്ള 4 ട്രെയിനുകള്‍ (ലിക്യുഫിക്കേഷന്, പ്യൂരിഫിക്കേഷന്‍ സൗകര്യങ്ങള്‍ക്ക്) നിര്‍മിക്കുന്നതിനുള്ള ടെന്‍ഡറും വന്‍കിട ഊര്‍ജ കമ്പനികള്‍ നല്‍കിയിട്ടുണ്ട്.
പ്രതിവര്‍ഷം 3.26 കോടി ടണ്‍ ദ്രവീകൃത പ്രകൃതി വാതകം (എല്‍എന്‍ജി) ഉല്പാദിപ്പിക്കുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. 2,875 കോടി യുഎസ് ഡോളറാണ് എന്‍എഫ്ഇ വിപുലീകരണ പദ്ധതിയുടെ ചെലവ്. 2026 ല്‍ എന്എഫ്ഇയില് വാതക ഉല്പാദനത്തിന് തുടക്കമാകും. ഇതോടെ ഖത്തറിന്റെ നിലവിലെ എല്‍എന്‍ജി ഉല്പാദനം 7.7 കോടി ടണ്ണില്‍ നിന്ന് പ്രതിവര്‍ഷം 11 കോടി ടണ്‍ ആയി ഉയരും.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക