News Desk

2021-03-01 03:17:29 pm IST
ദോഹ: ഖത്തര്‍ ഗ്യാസിന്റെ ചാര്‍ട്ടേഡ് എല്‍.എന്‍.ജി കപ്പല്‍ ഇന്ത്യയുടെ എന്നൂര്‍ എല്‍.എന്‍.ജി ടെര്‍മിനലില്‍ എത്തി. ആദ്യമായാണ് ഖത്തര്‍ ഗ്യാസിന്റെ ചാര്‍ട്ടേഡ് എല്‍.എന്‍.ജി കപ്പല്‍ ദ്രവീകൃത പ്രകൃതി വാതകവുമായി ചെന്നൈയിലെ എന്നൂര്‍ ടെര്‍മിനലില്‍ എത്തുന്നത്. ക്യു-ഫ്‌ളെക്‌സ് കപ്പലായ അല്‍ നുഅമാന്‍ ആണ് റാസ് ലഫാന്‍ തുറമുഖത്ത് നിന്ന് 1,47,000 ക്യൂബിക് മീറ്റര്‍ എല്‍.എന്‍.ജിയുമായി  എത്തിയത്.

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ അനുബന്ധസ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ എല്‍.എന്‍.ജി പ്രൈവറ്റ് ലിമിറ്റഡിനായാണ് കാര്‍ഗോ എത്തിയത്. ഖത്തര്‍ ഗ്യാസിന്റെ പ്രധാന വിപണികളിലൊന്നാണ് ഇന്ത്യ. ഏതാനും വര്‍ഷങ്ങളായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഖത്തര്‍ ഗ്യാസിന്റെ മുഖ്യ ഉപഭോക്താവുമാണ്.

പെട്രോനെറ്റിന് ഖത്തര്‍ ഗ്യാസ് എല്‍.എന്‍.ജി വിതരണം തുടങ്ങിയ 1999 ജൂലൈ മുതല്‍ ഇന്ത്യയുമായി വലിയ പങ്കാളിത്തമാണ് ഖത്തറിനുള്ളത്. 2020 ആദ്യം ഖത്തര്‍ ഗ്യാസ് കമ്മീഷന്‍ ചെയ്ത ഗുജറാത്തിലെ മുന്ദ്ര ടെര്‍മിനലിലേക്കും എല്‍എന്‍ജി എത്തിക്കുന്നുണ്ട്. ഈ വര്‍ഷം തന്നെ മഹാരാഷ്ട്രയിലെ ജെയ്ഗര്‍ എല്‍എന്‍ജി ടെര്‍മിനല്‍ കമ്മീഷന്‍ ചെയ്യാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. പുതിയ ടെര്‍മിനലിന്റെ വരവ് എല്‍എന്‍ജി ഇറക്കുമതിയില്‍ ഇന്ത്യയുടെ ശേഷി ഗണ്യമായി വര്‍ധിപ്പിക്കും.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top