Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

ജപ്പാനിലേക്ക് 3000-ാമത്തെ ദ്രവീകൃത പ്രകൃതി വാതക (എൽഎൻജി) കാർഗോ എത്തിച്ച് ഖത്തർ ഗ്യാസ്. 1,35,000 ഘനമീറ്റർ ശേഷിയുള്ള കൺവൻഷനൽ എൽഎൻജി കപ്പലായ അൽ ജസ്രയാണ് 3,000-ാമത് എൽഎൻജി കാർഗോ ജപ്പാനിലെ കവാഗോ എൽഎൻജി സ്വീകരണ ടെർമിനലിൽ എത്തിച്ചത്.

2 ദശാബ്ദങ്ങൾ പിന്നിട്ട എൽഎൻജി വിതരണം ജപ്പാനിലെ ഉപഭോക്താക്കളും സുഹൃത്തുക്കളുമായുള്ള ശക്തമായ ബന്ധമാണ് ചൂണ്ടിക്കാട്ടുന്നതെന്ന് ഖത്തർ പെട്രോളിയം സിഇഒയും ഖത്തർ ഗ്യാസ് ഡയറക്ടർ ബോർഡ് ചെയർമാനുമായ ഊർജ സഹമന്ത്രി സാദ് ബിൻ ഷെരീദ അൽകാബി പറഞ്ഞു.  

ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി ഉൽപാദകരാണ് ഖത്തർ. 1997 ജനുവരി 10 നാണ് ജപ്പാനിലെ കവാഗോ എൽഎൻജി സ്വീകരണ ടെർമിനലിൽ ഖത്തർ ഗ്യാസിന്റെ ആദ്യ കപ്പൽ എൽഎൻജിയുമായെത്തിയത്.

Top