News Desk

2021-04-17 03:49:48 pm IST
ദോഹ: ബയ്‌റൂട്ടില്‍ നടന്ന സ്‌ഫോടനത്തെ തുടര്‍ന്ന് ലബനന്‍ ജനതക്ക് നല്‍കി വരുന്ന സഹായങ്ങള്‍ തുടരുമെന്ന് ഖത്തര്‍ ഡെവലപ്‌മെന്റ് ബാങ്ക് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഖത്തര്‍ കസ്റ്റംസ് അധികൃതരുടെ സഹായത്തോടെ സര്‍ക്കാരിന്റെ അടിയന്തര റമദാന്‍ സഹായവും ലബനാനില്‍ എത്തിച്ചു നല്‍കിയതായി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം ബെയ്റൂട്ടിലെത്തിയ ഖത്തറിന്റെ സഹായ വിമാനം ലബനാനിലെ ഖത്തര്‍ എംബസി ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സ്വീകരിച്ചു. റമദാന്‍ സഹായങ്ങള്‍ക്ക് പുറമെ കൊവിഡ് സംബന്ധമായ സഹായങ്ങളും ഖത്തറിന്റെ ഷിപ്പ്‌മെന്റില്‍ ഉള്‍പ്പെട്ടതായി അധികൃതര്‍ അറിയിച്ചു. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top