News Desk

2021-02-12 05:12:16 pm IST
ദോഹ: ഖത്തറിലെ നിരത്തുകള്‍, ഷോപ്പിങ് മാളുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ വാഹനങ്ങള്‍ എന്നിവടങ്ങളില്‍ സര്‍ക്കാര്‍ കൊവിഡ് പരിശോധനകള്‍ ശക്തമാക്കിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും അധികൃതര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, ഗതാഗത വിഭാഗം എന്നിവരുടെ സഹകരണത്തോടെയാണ് പരിശോധനകള്‍ ശക്തമാക്കിയിരിക്കുന്നത്. 

വാഹനങ്ങളില്‍ യാത്രക്കാരുടെ എണ്ണം നാലില്‍ കവിയരുതെന്നാണ് അധികൃതരുടെ നിര്‍ദേശം. കുടുംബങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം ഇരുപത്തിയഞ്ച് പേരെയാണ് അധികൃതര്‍ വാഹനങ്ങളിലെ കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിന് അറസ്റ്റ് ചെയ്തത്. പിടിക്കപ്പെടുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷയാണ് അധികൃതര്‍ നല്‍കുന്നത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 


Top