News Desk

2021-05-19 04:11:43 pm IST
ദോഹ: ഇസ്രായേല്‍ സംഘര്‍ഷം മൂലം ദുരിതത്തിലായ ഫലസ്തീന്‍ ജനതക്ക് തങ്ങളുടെ ലാഭ വിഹിതത്തില്‍ നിന്നും ഒരു പങ്ക് സമര്‍പ്പിച്ച് ഖത്തറിലെ ബിസിനസുകാര്‍ മാതൃകയായി. ഖത്തര്‍ ചാരിറ്റി, ഖത്തര്‍ റെഡ് ക്രെസന്റ് സൊസൈറ്റി എന്നിവര്‍ നടത്തി വരുന്ന ഫലസ്തീനിലെ വിവിധ സഹായ പ്രവര്‍ത്തങ്ങള്‍ക്ക് പുറമെയാണ് ഖത്തരി കമ്പനികള്‍ സഹായവുമായി മുന്നോട്ട് വന്നിരിക്കുന്നത്. 

ഖത്തറിലെ പ്രമുഖ ബ്യൂട്ടി ബ്രാന്‍ഡായ മിര്യാദ് ബ്യൂട്ടി തങ്ങളുടെ ലാഭ വിഹിതത്തിന്റെ നാല്‍പ്പത് ശതമാനത്തോളമാണ് ഗസ്സയിലേക്ക് എത്തിച്ചു നല്കാന്‍ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തെ പ്രമുഖ ഡെലിവറി മൊബൈല്‍ ആപ്ലിക്കേഷന്‍ ആയ സ്‌നൂനു ഒരു മില്യണ്‍ റിയാല്‍ ഗസ്സക്ക് സംഭാവന നല്‍കാനായി മുന്നോട്ട് വന്നു.

ഖത്തറിലെ പ്രമുഖ ബ്രാന്‍ഡുകളായ മൂണ്‍ലൈറ്റ് കണ്‍സപ്റ്റ്, സ്പ്രെഡ് ക്യു.എ, ബ്രാഞ്ചാരി റസ്റ്ററന്റ്‌സ്, പൊക്കോ ലോക്കോ എന്നിവരും വലിയ സാമ്പത്തിക സഹായം ഗസ്സയിലേക്ക് എത്തിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഖത്തര്‍ പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top