News Desk

2021-02-07 12:55:02 pm IST
ദോഹ: കൊവിഡ് കാലത്ത് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ അനുസരിക്കുന്നത് മതപരമായ ബാധ്യതയെന്ന് ഖത്തറിലെ പ്രമുഖ മത പണ്ഡിതനും ഇന്റര്‍നാഷ്ണല്‍ യൂണിയന്‍ ഓഫ് മുസ്ലിം സ്‌കോളേഴ്‌സ് ഫത്വ വിഭാഗം മേധാവിയുമായ ഷെയ്ഖ് ജാസിം ബിന്‍ മുഹമ്മദ് അല്‍ ജാബര്‍. പ്രാദേശിക അറബ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

രാജ്യത്തെ കൊവിഡ് കേസുകളുടെ വര്‍ദ്ധനവ് ആശങ്കയുണ്ടാക്കുന്നതാണ്. നിയന്ത്രണങ്ങള്‍ അവഗണിക്കുന്നത് മതപരമായി തെറ്റാണെന്ന് വിശ്വാസികള്‍ മനസ്സിലാക്കേണ്ടതാണ്. പ്രവാചകന്‍ മുഹമ്മദ് നബി (സ ) മഹാമാരികള്‍ ഉണ്ടാവുമ്പോള്‍ വിശ്വാസികള്‍ പാലിക്കേണ്ട ജീവിത രീതികളെ കുറിച്ചും വ്യക്തി ശുചിത്വത്തെ കുറിച്ചും തന്റെ ജീവിതത്തിലൂടെ പ്രായോഗികമായി കാണിച്ചു തന്നിട്ടുണ്ട് എന്നും അല്‍ ജാബര്‍ ചൂണ്ടിക്കാട്ടി.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Top