News Desk

2021-05-03 09:00:40 pm IST
ദോഹ: ആഗോള തലത്തില്‍ ആദ്യമായി സ്മാര്‍ട്ട് ഡിജിറ്റല്‍ നമസ്‌കാരപ്പായ നിര്‍മിച്ച് ഖത്തരി കമ്പനി. നമസ്‌കാരപ്പായയില്‍ ലഭ്യമായിട്ടുള്ള ഡിജിറ്റല്‍ സ്‌ക്രീനില്‍ ഖിബില, നമസ്‌കാരവുമായി ബന്ധപ്പെട്ട ശബ്ദ മാര്‍ഗ നിര്‍ദേശങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇത്തരമൊരു ഉല്‍പ്പന്നം ലോകത്ത് തന്നെ ആദ്യമായാണെന്ന് അറബ് ടെക്ക് വെബ്സൈറ്റ് പറയുന്നു. കുട്ടികള്‍, നമസ്‌കാരം പരിശീലിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് വലിയ രീതിയില്‍ ഉപകാരം ചെയ്യുന്നതാണ് സ്മാര്‍ട്ട് നമസ്‌കാരപായകള്‍. സജദ എന്ന് പേരിട്ടിരിക്കുന്ന ഈ നമസ്‌കാരപ്പായയില്‍ ഖുര്‍ആന്‍ വചനങ്ങള്‍ എല്‍.ഇ.ഡി സ്‌ക്രീനില്‍  പ്രകടമാകുന്ന രീതിയില്‍ സജ്ജീകരിച്ചിട്ടുണ്ട്.

സജദയില്‍ മൊബൈല്‍ ഫോണ്‍ ഘടിപ്പിച്ച് ആവശ്യമായ സൂക്തങ്ങള്‍ കേള്‍ക്കാനും സാധിക്കും. റമദാനില്‍ ആളുകള്‍ക്ക് ഏറ്റവും ഉപകാരപ്പെടുന്ന രീതിയില്‍ നമസ്‌കാര സമയങ്ങള്‍ സെറ്റ് ചെയ്യാനും സ്മാര്‍ട്ട് നമസ്‌കാരപായയില്‍ കഴിയും.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top