ദോഹ: സൗദി ആതിഥേയത്വം വഹിച്ച അല്‍ ഉലാ ഗള്‍ഫ് സമ്മേളനത്തിന് ശേഷം ഖത്തര്‍-ഈജിപ്ത് പ്രതിനിധികള്‍ കുവൈത്തില്‍ വെച്ച് കൂടിക്കാഴ്ച്ച നടത്തി.
അല്‍ ഉലാ കരാറുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ കാര്യങ്ങള്‍ വിലയിരുത്തിയ ഇരു രാഷ്ട്രങ്ങളിലെയും നയതന്ത്രജ്ഞര്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ വളരെയധികം സംതൃപ്തി അറിയിച്ചു.
ഗള്‍ഫ് പ്രതിസന്ധി രമ്യമായ രീതിയില്‍ പരിഹരിക്കാന്‍ മുന്‍കയ്യെടുത്ത കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന് ഇരു രാഷ്ട്രങ്ങളുടെയും നയതന്ത്രജ്ഞര്‍ നന്ദി അറിയിച്ചു. കഴിഞ്ഞ ദിവസം കുവൈത്തില്‍ വച്ച് ഖത്തര്‍-എമിറാത്തി പ്രതിനിധികള്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക