News Desk

2021-02-16 04:27:43 pm IST

ദോഹ: തന്നെ തട്ടിക്കൊണ്ടുപോയതിനു പിന്നില്‍ ഖത്തറില്‍ തന്റെ സ്ഥാപനത്തില്‍ ജോലി ചെയ്തവരാണെന്ന് പ്രവാസി വ്യവസായി എം.ടി.കെ അഹമ്മദ്. 2016-ല്‍ ഖത്തറില്‍ തന്റെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന മൂന്ന് പേര്‍ക്ക് വേണ്ടിയാണ് തട്ടിക്കൊണ്ടുപോയതെന്ന് ക്വട്ടേഷന്‍ സംഘം വെളിപ്പെടുത്തിയതായി എം.ടി.കെ അഹമ്മദ് പറഞ്ഞു.

ക്വട്ടേഷന്‍ നല്‍കിയത് നാദാപുരം, കുറ്റ്യാടി സ്വദേശികള്‍ ആണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മോചനദ്രവ്യം നല്‍കിയതിനെ തുടര്‍ന്നാണ് തന്നെ വിട്ടയച്ചത് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നെങ്കിലും തട്ടിക്കൊണ്ടുപോയവര്‍ സ്വമേധയാ വിട്ടയക്കുകയായിരുന്നുവെന്ന് അഹമ്മദ് മീഡിയവണിനോട് പറഞ്ഞു.

ശനിയാഴ്ച കോഴിക്കോട് തൂണേരിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അഹമ്മദിനെ ഇന്നലെയാണ് രാമനാട്ടുകരയില്‍ ഉപേക്ഷിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ തൂണേരിയില്‍ വെച്ച് തന്നെ കാറില്‍ തട്ടിക്കൊണ്ടുപോയ സംഘം രണ്ടര മണിക്കൂറിലധികം യാത്ര ചെയ്ത ശേഷം മുറിയില്‍ അടച്ചിടുകയായിരുന്നുവെന്നാണ് അഹമ്മദ് പറഞ്ഞത്. 

സംഘത്തില്‍ അഞ്ച് പേരുണ്ടായിരുന്നു. കണ്ണും വായയും മൂടിക്കെട്ടിയതിനാല്‍ ക്വട്ടേഷന്‍ സംഘത്തെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top