News Desk

2020-11-29 09:27:40 pm IST
പ്രസ് ഫോര്‍ ന്യൂസ് ലേഖകന്‍ 

ദോഹ: 24 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരുമിച്ച് ജോലി ചെയ്തവരെ ഒന്നിപ്പിക്കാന്‍ വാട്‌സ് ആപ്പ് ഗ്രൂപ്പൊരുക്കി പ്രവാസി മലയാളികള്‍.യു എ.ഇ.യിലെ അബുദാബിയില്‍ എം.കെ ഗ്രൂപ്പ് ആരംഭിച്ച എമിറേറ്റ്‌സ് ജനറല്‍ മാര്‍ക്കറ്റ് എന്ന ഇ.ജി.എം ഇലക്ട്ര കമ്പനിയിലെ സഹപ്രവവര്‍ത്തകരെ ഒന്നിപ്പിക്കാന്‍ വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ആരംഭിച്ചത് ഇപ്പോള്‍ ഖത്തറില്‍ ജോലി ചെയ്യുന്ന തൃശ്ശൂര്‍ ജില്ലയില്‍ ചെന്ത്രാപ്പിന്നി സ്വദേശി ഷാനവാസാണ്. 

1996 ആഗസ്റ്റ് നാലിനാണ് ഇ.ജി.എം സ്ഥാപനം ആരംഭിച്ചത്. ആ സമയത്ത് പ്രവര്‍ത്തിച്ചിരുന്ന ആളുകളെയും പിന്നീട്  2015 വരെ വിവിധ തസ്തികളില്‍ ജോലി ചെയ്തവരെ ഉള്‍പ്പെടുത്താനാണ് 24 വര്‍ഷങ്ങള്‍ക്കു ശേഷം ചെന്ത്രാപ്പിന്നി ഷാനവാസിന്റെ നേതൃത്വത്തില്‍ ഈ ശ്രമം നടക്കുന്നത്. നേരത്തേ 99 പേരടങ്ങുന്ന ഒരു സൗഹൃദക്കൂട്ടായ്മ 2020 എപ്രില്‍ മാസത്തില്‍ രൂപീകരിച്ചിരുന്നു. ഇ.ജി.എം ഇലക്ട്ര എന്ന പേരില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ് ആരംഭിച്ച് തമാശ പറഞ്ഞിരിക്കാന്‍ മാത്രമല്ല ഈ പ്രവാസികളുടെ ലക്ഷ്യം. ഗ്രൂപ്പംഗങ്ങളാവുന്ന ആളുകള്‍ക്ക് സാമ്പത്തിക പ്രയാസങ്ങളോ, മറ്റ് പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ അതിന് പരിഹാരം കാണുകയും പ്രധാന ലക്ഷ്യമാണ്. 

പ്രയാസം നേരിട്ട നിരവധി സഹപ്രവര്‍ത്തകര്‍ക്ക് ഇതിനകം തന്നെ ഈ കുട്ടായ്മ സഹായം ചെയ്തിട്ടുണ്ട്. ഭാവിയില്‍ കൂടുതല്‍ മെച്ചപ്പെട്ട പദ്ധതികള്‍ ആവിഷ്‌കരിക്കാനാണ് ഇവരുടെ ലക്ഷ്യം. വാട്‌സ് ആപ്പ് ഗ്രൂപ്പിനു പുറമെ വി ആര്‍ വണ്‍ ഫാമിലി എന്ന പേരില്‍ ഫേസ്ബുക്ക് പേജ് ആരംഭിച്ചിട്ടുണ്ട്. എല്ലാ വെള്ളിയാഴ്ചകളിലും ഗ്രൂപ്പംഗങ്ങളിലൊരാളെക്കുറിച്ചുള്ള കുറിപ്പും, ഫോട്ടോയും സഹിതം ഈ പേജില്‍ പ്രസിദ്ധീകരിച്ചുവരുന്നുണ്ട്. ഷാനവാസ് ചന്ദ്രാപ്പിന്നിക്കു പുറമെ, രാജന്‍ വലപ്പാട്, പുന്നക്കോടന്‍ മരക്കാര്‍, സൈതലവി മലപ്പുറം, യൂസഫ് നാട്ടിക, അലി മലപ്പുറം എന്നിവരും നിലവില്‍ ഗ്രൂപ്പിന്റെ അണിയറയിലുണ്ട്. ഈ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ +91 8111 8111 80, +974 7746 4567 എന്ന നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ഈ ഉദ്യമത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Top