News Desk

2021-03-16 04:53:05 pm IST
ദോഹ: ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി താലിബാന്‍ ഉപമേധാവി മുല്ല അബ്ദുല്‍ ഖനി ബാരാധറുമായി ദോഹയില്‍ ചര്‍ച്ച നടത്തി. ദോഹയില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്കായാണ് താലിബാന്‍ ഉപമേധാവി മുല്ല അബ്ദുല്‍ ഖനി ബാരധര്‍ കഴിഞ്ഞ ദിവസം എത്തിച്ചേര്‍ന്നത്. 

അഫ്ഗാന്‍-താലിബാന്‍ ചര്‍ച്ചകള്‍ ഖത്തറില്‍ പുനരാരംഭിക്കാനിരിക്കെയാണ് ഖത്തര്‍ വിദേശ കാര്യ മന്ത്രി താലിബാന്‍ വക്താവുമായി ചര്‍ച്ചകള്‍ നടത്തിയത്. താലിബാന്‍-അമേരിക്ക ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ വിഷയത്തിലെ മറ്റൊരു കക്ഷിയായ അഫ്ഗാന്‍ സര്‍ക്കാര്‍ പ്രതിനിധികളുമായി ദോഹയില്‍ കൂടിക്കാഴ്ചക്ക് അവസരമൊരുങ്ങുന്നത്. 

2019 ലാണ് അഫ്ഗാന്‍ സമാധാന ചര്‍ച്ചകള്‍ ദോഹയില്‍ ആരംഭിക്കുന്നത്. നിലവില്‍ റഷ്യ, തുര്‍ക്കി അടക്കമുള്ള രാഷ്ട്രങ്ങള്‍ അഫ്ഗാന്‍ വിഷയത്തില്‍ ചര്‍ച്ചകള്‍ക്കായി സന്നദ്ധത പ്രകടിപ്പിച്ച സാഹചര്യത്തില്‍ ദോഹയിലെ താലിബാന്‍ ചര്‍ച്ചകള്‍ക്ക് വലിയ രീതിയിലുള്ള ശ്രദ്ധയാണ് നിലവില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top