News Desk

2021-05-26 01:05:55 pm IST
ദോഹ: ഉഭയകക്ഷി ബന്ധം പുതുക്കുന്നതിന്റെ ഭാഗമായി ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി ഈജിപ്തിലെത്തി. ഈജിപ്ത് പ്രെസിഡന്റ് അല്‍ സീസിയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ പ്രത്യേക സ്‌നേഹ സന്ദേശം സീ സിക്ക് കൈമാറി.

ഗള്‍ഫ് പ്രതിസന്ധി അവസാനിച്ച ശേഷം ഖത്തര്‍-ഈജിപ്ത് ബന്ധം ശക്തമാവുന്നതാണ് ഖത്തര്‍ വിദേശകാര്യ മന്ത്രിയുടെ കൈറോ പര്യടനത്തിനിടെ ദൃശ്യമാവുന്നത്. നേരത്തെ ഗസ്സയില്‍ വെടി നിര്‍ത്തലിന് ആവശ്യമായ മധ്യസ്ഥ ശ്രമങ്ങളില്‍ ഖത്തര്‍-ഈജിപ്ത് ഇടപെടലുകള്‍ നിര്‍ണായകമായിരുന്നു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top