News Desk

2021-03-27 09:35:57 pm IST
ദോഹ: ഖത്തര്‍ വിദേശകാര്യ മന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ താനി തുര്‍ക്കിയിലെത്തി. ഇന്ന് വൈകിട്ട് തലസ്ഥാന നഗരമായ അങ്കാറയിലെത്തിയ ഖത്തര്‍ വിദേശകാര്യ മന്ത്രി തുര്‍ക്കി പ്രസിഡന്റ റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായി കൂടിക്കാഴ്ച്ച നടത്തി. 

ഇരു രാഷ്ട്രങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതോടൊപ്പം നിരവധി പ്രാദേശിക അന്താരാഷ്ട്ര വിഷയങ്ങളെ കുറിച്ചും ഇരു നേതാക്കളും ചര്‍ച്ചകള്‍ നടത്തിയതായി ടി.ആര്‍.ടി ചാനല്‍ തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചു. 

അഫ്ഗാന്‍ വിഷയത്തില്‍ തുര്‍ക്കി മധ്യസ്ഥ ശ്രമങ്ങള്‍ അടുത്ത മാസം ആരംഭിക്കാനിരിക്കെ ഖത്തര്‍ വിദേശകാര്യ മന്ത്രിയുടെ തുര്‍ക്കി പര്യടനം വലിയ രീതിയില്‍ പ്രാധാന്യമര്‍ഹിക്കുന്നതായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top