News Desk

2021-05-25 03:09:15 pm IST
കൈറോ: ഒരാഴ്ചയായി തുടരുന്ന ആഫ്രിക്കന്‍ പര്യടനത്തിന്റെ ഭാഗമായി ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി ഈജിപ്തിലെത്തി. ഗള്‍ഫ് പ്രതിസന്ധിക്ക് ശേഷം ശക്തമാകുന്ന ഈജിപ്ത്-ഖത്തര്‍ ബന്ധത്തിന്റെ ശക്തമായ സൂചനകള്‍ നല്‍കുന്നതാണ് ഖത്തര്‍ വിദേശ കാര്യ മന്ത്രിയുടെ ഈജിപ്ത് പര്യടനം.

ഈജിപ്ത് വിദേശകാര്യ മന്ത്രി അല്‍ ഷൗകാരിയുമായുള്ള കൂടികാഴ്ചയാണ് ഖത്തര്‍ വിദേശകാര്യ മന്ത്രിയുടെ കൈറോ സന്ദര്‍ശനത്തിന്റെ മുഖ്യ അജണ്ടകളില്‍ ഒന്ന്. ഉപരോധ കാലയളവിന് ശേഷം ഇതാദ്യമായാണ് ഖത്തര്‍ വിദേശകാര്യ മന്ത്രി ഈജിപ്ത് സന്ദര്‍ശിക്കുന്നത്. 

ആഫ്രിക്കന്‍ രാഷ്ട്രങ്ങളായ ലിബിയ, സുഡാന്‍ എന്നിവടങ്ങളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് ഖത്തര്‍ വിദേശകാര്യ മന്ത്രി കഴിഞ്ഞ ദിവസം വൈകീട്ടോടെ കൈറോയിലെത്തിയത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top