News Desk

2021-03-03 11:18:18 am IST
ദോഹ: മൂന്നരവര്‍ഷത്തെ ഉപരോധത്തിന് ശേഷം ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ താനി ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയിലെത്തി. കെയ്‌റോയില്‍ നടക്കുന്ന അറബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ഖത്തര്‍ വിദേശകാര്യ മന്ത്രി ഈജിപ്തില്‍ എത്തിയിരിക്കുന്നത്. 

ഖത്തര്‍ വിദേശകാര്യ സഹ മന്ത്രി അല്‍ മുറൈഖിയും നേരത്തെ തന്നെ ഈജിപ്തില്‍ എത്തിയിരുന്നു. ഇക്കാര്യത്തില്‍ ഖത്തര്‍ സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതികരണങ്ങള്‍ ഇതുവരെയും ലഭ്യമായിട്ടില്ല. 

അറബ് ലീഗിന്റെ ചെയര്‍മാന്‍ പദവി ഈജിപ്തില്‍ നിന്നും ഖത്തര്‍ കൈപറ്റിയേക്കുമെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ഫലസ്തീന്‍ വിഷയമായിരിക്കും അറബ് ലീഗില്‍ മുഖ്യ ചര്‍ച്ചാ വിഷയമാവുക. തുര്‍ക്കിയുടെ അനദോലു വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Tags :
Qatar Egypt
Top