News Desk

2021-04-13 10:15:00 pm IST
ദോഹ: ഇറാനിലെ നതാന്‍സ് ആണവ റിയാക്ടറിന് നേരെ ഭീകരര്‍ ഇന്ന് നടത്തിയ ആക്രമണത്തെ ഖത്തര്‍ സര്‍ക്കാര്‍ അപലപിച്ചു. ഇത്തരത്തിലുള്ള ചെയ്തികള്‍ ലോക നന്മക്ക് തന്നെ ഭീഷണിയാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ ചൂണ്ടിക്കാട്ടി. 

ആക്രമണത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ലെങ്കിലും ഇക്കാര്യത്തില്‍ ഇസ്രായേലിന്റെ പങ്കിനെ കുറിച്ചാണ് ഇറാന്‍ സര്‍ക്കാര്‍ ആരോപിക്കുന്നത്.

രാജ്യാന്തര നിയമങ്ങളുടെ ശക്തമായ അതിക്രമമാണ് ഇറാനെതിരെയുള്ള ആക്രമണത്തില്‍ വെളിവായതെന്ന് വിദേശകാര്യ മന്ത്രി ജാവേദ് അല്‍ ശരീഫ് വ്യക്തമാക്കി. 

അമേരിക്കക്ക് ഇതില്‍ പങ്കുണ്ടെങ്കില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പൂര്‍ണമായും ബഹിഷ്‌കരിക്കുന്നതിലേക്കാണ് ഇറാന്‍ കാര്യങ്ങളെ എത്തിക്കുകയെന്നും അല്‍ ശരീഫ് മുന്നറിയിപ്പ് നല്‍കി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top