News Desk

2021-04-15 09:16:54 pm IST
ദോഹ: റമദാന്‍ സമാഗതമായതോടെ കുടുംബ സന്ദര്‍ശനങ്ങള്‍ കുറയ്ക്കാന്‍ രാജ്യത്തെ ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. പ്രാദേശിക പത്രം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പ്രത്യേക റിപ്പോര്‍ട്ടിലാണ് ഖത്തറിലെ മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

റമദാനിലെയും വാരാന്ത്യങ്ങളിലെയും കുടുംബ സന്ദര്‍ശനങ്ങളും സാമൂഹികപരവുമായ ഇഴുകിച്ചേരലുകളും വൈറസ് വ്യാപനത്തിന് കാരണമാവും. ഇക്കുറി റമദാനില്‍ കഴിഞ്ഞ പ്രാവശ്യത്തിന് സമാനമായി ഇഫ്താര്‍ ടെന്റുകളും മജ്‌ലിസുകളും നിരോധിച്ചിട്ടുണ്ട്. ഈ റമദാന്‍ വീടുകളില്‍ തന്നെ ചിലവിടാന്‍ ജനങ്ങളോട് അഭ്യര്‍ഥിക്കുന്നതായി ഹമദ് ജനറല്‍ ആശുപത്രി മേധാവി ഡോക്ടര്‍ യൂസുഫ് അല്‍ മസ്ലമണി ചൂണ്ടിക്കാട്ടി.

ഇത്തവണത്തെ കൊവിഡ് തരംഗത്തില്‍ അത്യാസന്ന നിലയിലാവുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ച അല്‍ മസ്ലമണി ജോലി സ്ഥലങ്ങളില്‍ പ്രവേശിക്കുമ്പോള്‍ ജനങ്ങള്‍ പ്രത്യേക മുന്‍കരുതലുകള്‍ എടുക്കേണ്ടതിനെ കുറിച്ചും അറിയിച്ചിട്ടുണ്ട്. 

റമദാന്‍, ഈദ് ഒത്തുചേരലുകള്‍ കുറയ്ക്കുകയും സര്‍ക്കാര്‍ നല്‍കുന്ന വിവിധ നിര്‍ദേശങ്ങള്‍ പാലിക്കുകയുമാണ് ബന്ധപ്പെട്ടവര്‍ ചെയ്യേണ്ടത്. സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രായപരിധിയില്‍ ഉള്‍പ്പെടുന്ന എല്ലാവരും കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ വിമുഖത കാട്ടരുതെന്നും അല്‍ മസ്ലമണി ചൂണ്ടിക്കാട്ടി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top