News Desk

2021-03-10 01:27:29 pm IST

ദോഹ: ഖത്തറില്‍ വ്യപകമായിക്കൊണ്ടിരിക്കുന്ന ഹോം ഡെലിവറി ഭക്ഷ്യ ആപ്പുകള്‍ അമിത വണ്ണം വര്‍ധിപ്പിക്കാന്‍ കാരണമായെന്ന് ദേശീയ പ്രമേഹ രോഗ കേന്ദ്രം കണ്‍സല്‍ട്ടന്റ് ഡോ. മര്‍വ മുക്താര്‍ ചൂണ്ടിക്കാട്ടി. പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. 

ഖത്തറിലെ മുതിര്‍ന്നവരില്‍ 40 ശതമാനവും ചെറിയ കുട്ടികളില്‍ 10 ശതമാനവുമാണ് അമിത വണ്ണം മൂലം പ്രയാസമനുഭവിക്കുന്നവരുടെ സാന്നിധ്യം. വ്യായാമക്കുറവും മോശം ജീവിത ശൈലിയും പൊണ്ണത്തടിയിലേക്കും പ്രമേഹം പോലുള്ള രോഗങ്ങളിലേക്കും നയിക്കുന്നു. 

പൊണ്ണത്തടിക്ക് കുട്ടികള്‍ അടക്കം സര്‍ജറി ചികിത്സക്കായി രാജ്യത്തെത്തുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നതാണെന്നും ഡോ. അല്‍ മുഖ്താര്‍ ചൂണ്ടിക്കാട്ടി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top