News Desk

2021-05-25 03:07:05 pm IST

ദോഹ: ഖത്തറിലെ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്ന കാര്യത്തില്‍ മാതാപിതാക്കള്‍ ആശങ്കപെടേണ്ടെന്ന് രാജ്യത്തെ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ പകര്‍ച്ചവ്യാധി നിവാരണ വിഭാഗം ഡയറക്ടര്‍ ഡോ. ജമീല അജ്മി ചൂണ്ടിക്കാട്ടി. 

കഴിഞ്ഞ ദിവസം ഒരു പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഖത്തറില്‍ വിതരണം ചെയ്യപ്പെടുന്ന ഫൈസര്‍-മോഡേണ വാക്‌സിനുകള്‍ കുട്ടികള്‍ക്ക് ഉപയോഗപ്പെടുത്തുന്നതില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അടക്കം സാക്ഷ്യപെടുത്തിയിട്ടുള്ളതാണ്. 

കുട്ടികള്‍ക്ക് ഇവ ഉപയോഗപ്പെടുത്തുമ്പോള്‍ ഇതുവരെയും പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിലവില്‍ 12 വയസിനും 15 വയസിനും ഇടയില്‍ പ്രായമുള്ള 2,260 പേര്‍ വാക്‌സിനെടുക്കാനായി രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതുവരെയും കൊവിഡ് വാക്‌സിന്‍ എടുത്ത കുട്ടികള്‍ക്ക് രാജ്യത്ത് ഗുരുതര പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട് ചെയ്തിട്ടില്ലെന്നും ഡോ. അല്‍ അജ്മി പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top