News Desk

2021-03-03 03:42:02 pm IST
ദോഹ: വിശുദ്ധ റമദാന്‍ മാസത്തെ വരവേല്‍ക്കാന്‍ ഖത്തറിലെ വിപണികളില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുടുംബങ്ങള്‍ റമദാനിലേക്ക് ആവശ്യമായ ധാന്യങ്ങളും മറ്റും ശേഖരിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. 

റമദാന്‍ മാസത്തില്‍ സര്‍ക്കാര്‍ അവശ്യ സാധനങ്ങള്‍ക്ക് വില കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍. ഖത്തറിലെ പ്രധാനപ്പെട്ട എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളും റമദാന്‍ കണക്കാക്കി സ്റ്റോക്ക് എടുപ്പ് ആരംഭിച്ചിട്ടുണ്ട്. 

കഴിഞ്ഞ തവണത്തേത് പോലെ ഇത്തവണ റമദാന്‍ മാസത്തിലും കൊവിഡുമായി ബന്ധപ്പെട്ട പ്രോട്ടോകോളുകള്‍ നില നില്‍ക്കുന്നുണ്ട്. റീടെയില്‍, ഹോള്‍സെയില്‍ കേന്ദ്രങ്ങളില്‍ കര്‍ശനമായും കൊവിഡ് നിയമങ്ങള്‍ പാലിക്കാന്‍ ഏവരും ബാധ്യസ്ഥരാണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 

സൂപ്പര്‍ മാര്‍ക്കറ്റുകള്‍ സാധാരണക്കാരന്റെ സാമ്പത്തിക പ്രതിസന്ധികള്‍ തിരിച്ചറിഞ്ഞു കൊണ്ട് വിലകുറക്കാനുള്ള ഒരുക്കങ്ങളിലാണ്. ഖത്തറിന്റെ പ്രാദേശിക ബ്രാന്‍ഡായ അല്‍ മീര സൂപ്പര്‍ മാര്‍ക്കറ്റ് രാജ്യത്തെ എല്ലാ ബ്രാഞ്ചുകളിലും ആവശ്യമായ റമദാന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഏപ്രില്‍ പകുതിയിലാണ് രാജ്യത്ത് റമദാന്‍ പ്രതീക്ഷിക്കപ്പെടുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top