News Desk

2021-05-07 08:04:44 pm IST

ദോഹ: രാജ്യത്ത് ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് സുരക്ഷാ നിരീക്ഷണ സംവിധാനങ്ങള്‍ ശക്തമാക്കുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. പൊതു സുരക്ഷയോടൊപ്പം ഇത്തവണ കൊവിഡ് പ്രോട്ടോകോളുകള്‍ കൂടി പാലിക്കുന്നുണ്ടോ എന്ന് ശക്തമായി പരിശോധിക്കും. 

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നിരീക്ഷണ പട്രോളിങ്ങുകള്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ട്രാഫിക് വിഭാഗവുമായി ചേര്‍ന്ന് സഹകരിച്ചു കൊണ്ട് സംവിധാനങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. 

രാജ്യത്ത് നിലവില്‍ ഈദുല്‍ ഫിത്വറിനോട് അനുബന്ധിച്ച് വിപണികളില്‍ കാണുന്ന തിരക്ക് നിയന്ത്രിക്കാനും അധികൃതര്‍ പ്രത്യേകം ശ്രദ്ധ വച്ച് പുലര്‍ത്തുന്നുണ്ട്. ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

ഈദ് അവധി ദിനങ്ങളില്‍ രാജ്യത്തെ റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിര്‍ കര്‍ശന നടപടിയുണ്ടാവുമെന്ന് ട്രാഫിക് വിഭാഗം നേരത്തെ അറിയിച്ചിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top