News Desk

2021-04-22 04:29:28 pm IST
ദോഹ: രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോയിട്ടില്ലെന്ന് ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി ചൂണ്ടിക്കാട്ടി. 

കഴിഞ്ഞ ദിവസം നടന്ന ഖത്തര്‍ പ്രതിവാര കാബിനറ്റ് യോഗത്തില്‍ പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചു. നിലവില്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് സംതൃപ്തി പ്രകടിപ്പിച്ച പ്രധാനമന്ത്രി വാക്‌സിനേഷന്‍ പ്രോഗ്രാമാമുമായി ബന്ധപ്പെട്ടു കൊണ്ട് നടക്കുന്ന ഏറ്റവും പുതിയ സംഭവങ്ങളെ കുറിച്ചും കാബിനറ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്തു. 

കൂടാതെ കുവൈത്ത സര്‍ക്കാരുമായി ചേര്‍ന്ന് കൊണ്ട് ഖത്തര്‍ ജീവകാരുണ്യ മേഖലയില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികള്‍ക്ക് കാബിനറ്റ് യോഗം അംഗീകാരം നല്‍കി. സാംസ്‌കാരിക മേഖലയില്‍ ബംഗ്ലാദേശ് സര്‍ക്കാരുമായി ചേര്‍ന്ന് രൂപം നല്‍കിയ കര്‍മ്മ പരിപാടികള്‍ക്കും കാബിനറ്റ് യോഗത്തില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചര്‍ച്ചകള്‍ നടന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top