News Desk

2021-05-06 03:19:02 pm IST
ദോഹ: കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് രാജ്യത്തെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ ഖത്തര്‍ പ്രതിവാര കാബിനറ്റ് യോഗം വിലയിരുത്തി. കാബിനറ്റ് യോഗത്തില്‍ ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി അധ്യക്ഷത വഹിച്ചു. 

നിലവിലെ രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മന്ത്രിസഭ യോഗത്തില്‍ തൃപ്തി പ്രകടപ്പിച്ചതായി അധികൃതരുടെ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. 

കൊവിഡ് പ്രതിരോധ രംഗത്ത് ഒരിക്കലും സര്‍ക്കാര്‍ പിന്നോട്ട് പോവില്ല. ഫിഫ ലോക കപ്പുമായി ബന്ധപ്പെട്ട ട്രേഡ് മാര്‍ക്ക്, ബൗദ്ധിക സ്വത്തവകാശ വിഷയങ്ങള്‍ എന്നിവയിലെ കരട് രൂപരേഖ സര്‍ക്കാര്‍ അംഗീകരിക്കുകയും ഇക്കാര്യത്തില്‍ ശൂറാ കൗണ്‍സിലിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തു. 

കുറ്റകൃത്യങ്ങളെ തടയാന്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയവും ഉക്രൈനും തമ്മില്‍ ഒപ്പുവച്ച പ്രത്യേക മെമ്മോറാണ്ടത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top