News Desk

2021-04-22 08:51:22 pm IST
ദോഹ: ഗള്‍ഫ് പ്രതിസന്ധി കാലയളവില്‍ ഖത്തറിനെ അനുകൂലിച്ചു കവിതകളെഴുതിയ പ്രമുഖ ഖത്തരി കവിക്കെതിരെ യു.എ.ഇ പൗരന്മാര്‍ പ്രതിഷേധത്തില്‍. കഴിഞ്ഞ ദിവസങ്ങളില്‍ അബുദാബി കവി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഖത്തരി കവി മുഹമ്മദ് ബിന്‍ അല്‍ ദീബിന്റെ സന്ദര്‍ശനത്തെയാണ് എമിറാത്തി ട്വിറ്റര്‍ ഉപയോക്താക്കള്‍ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചത്. 

എമിറാത്തി പൗരന്മാര്‍ക്ക് പുറമെ സൗദി പൗരന്മാരും ഇക്കാര്യത്തില്‍ പ്രതിഷേധവുമായി ട്വിറ്ററില്‍ പ്രത്യക്ഷപെട്ടു എന്നതും പ്രത്യേകതയാണ്. ഖത്തര്‍ ദേശീയതയുമായി ബന്ധപ്പെട്ട ശക്തമായ കവിതകള്‍ എഴുതിയ ആള്‍ എന്ന നിലയിലാണ് അല്‍ ദീബ അറിയപ്പെടുന്നത്. ഉപരോധ വേളയില്‍ സൗദി സഖ്യ രാഷ്ട്രങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചതാണ് എമിറാത്തി പൗരന്മാരെ ചൊടിപ്പിച്ചിരിക്കുന്നത് എന്നാണ് വിവരം.

അല്‍ ദീബക്ക് അബുദാബിയില്‍ സന്ദര്‍ശനത്തിന് അവസരമൊരുക്കിയ പ്രമുഖ എമിറാത്തി മാധ്യമ പ്രവര്‍ത്തകന്‍ അബ്ദുല്ല ബിന്‍ ദഫ്‌നയുടെ നേര്‍ക്കും ട്വിറ്ററില്‍ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top