News Desk

2021-07-30 05:24:20 pm IST
ദോഹ: രാജ്യത്ത് ഈദ് അവധിയിലും ശൈത്യ കാല അവധിയിലും വലിയ തോതില്‍ ഭക്ഷണം പാഴാക്കുന്നതിനെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്ന് ഖത്തറിലെ മതപണ്ഡിതന്മാര്‍ മുന്നറിയിപ്പ് നല്‍കി. ഈദ് പ്രഭാഷണങ്ങളിലെയും ജുമുഅ ഖുതുബകളിലെയും പരാമര്‍ശങ്ങളെ അടിസ്ഥാനമാക്കിയാണ് ഖത്തറിലെ പ്രാദേശിക പത്രം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ആഗോള തലത്തില്‍ ദരിദ്ര വിഭാഗങ്ങളായി മുസ്ലിം സമൂഹത്തിന്റെ എണ്ണം 605 മില്യണിലെത്തിയെന്ന് ചൂണ്ടിക്കാട്ടിയത് ഗൗരവത്തിലെടുക്കണം. ഈദ് ദിനങ്ങളില്‍ അമിത ഭക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് നിരവധി പേര്‍ ചികിത്സക്കെത്തുന്നത് നല്ല ലക്ഷണമല്ല. ഭക്ഷണം ഒരിക്കലും പാഴാക്കരുത് എന്നതും ആവശ്യത്തിന് മാത്രമേ കഴിക്കാവൂ എന്നുമാണ് പ്രവാചകന്‍ മുഹമ്മദ് (സ) പറഞ്ഞിരിക്കുന്നത് എന്നും മതപണ്ഡിതന്മാര്‍ വിവിധ പ്രഭാഷണങ്ങളില്‍ പറഞ്ഞു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO READ


Top