News Desk

2021-02-14 03:28:27 pm IST
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭയിലെ ഖത്തര്‍-സൗദി സ്ഥിരം പ്രതിനിധികള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തി. മൂന്നര വര്‍ഷത്തെ ഗള്‍ഫ് ഉപരോധം അവസാനിച്ചതോടെയാണ് ശീതയുദ്ധത്തിലായിരുന്ന ഇരു പ്രതിനിധികളും കൂടികാഴ്ച്ചനടത്തിയത്. സൗദി വാര്‍ത്ത ഏജന്‍സിയാണ് ട്വിറ്ററില്‍ ചിത്രങ്ങള്‍ സഹിതം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിരിക്കുന്നത്. 

ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്ത് വച്ചാണ് ഖത്തറിന്റെ യു.എന്നിലെ സ്ഥിരം പ്രതിനിധി ശൈയ്ഖ ആലിയ ബിന്‍ത് അഹ്മദ് സൈഫും സൗദി പ്രതിനിധി അബ്ദുല്ല അല്‍ മുഅല്ലമിയും തമ്മില്‍ കൂടിക്കാഴ്ച നടന്നത്. ഇരുവരും യു.എന്‍ അറബ് ഗ്രൂപ്പിന്റെ പ്രത്യേക യോഗത്തിലും പങ്കുചേര്‍ന്നു.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top