ദോഹ: എവറസ്റ്റ് കൊടുമുടി കയറാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഖത്തരി വനിതാ ശൈഖ അസ്മാ അല്‍താനി. പ്രാദേശിക പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
എവറസ്റ്റ് ഗിരി ശൃംഗങ്ങളില്പ്പെട്ട ഏഴ് കൊടുമുടികള്‍ താണ്ടി നോര്‍ത്ത് പോള്‍, സൗത്ത് പോള്‍ എന്നിവടങ്ങളില്‍ എത്തിച്ചേരുക എന്നതാണ് തന്റെ ഉദ്യമത്തിന്റെ ലക്ഷ്യമെന്ന് ഷെയ്ഖ അസ്മാ ചൂണ്ടിക്കാട്ടുന്നു.
8,849 ഉയരത്തില്‍ ഖത്തറില്‍ നിന്നും ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിതയാവുക എന്നതാണ് തന്റെ ആഗ്രഹമെന്നും അവര്‍ പറഞ്ഞു. ഖത്തര്‍ കായിക രംഗത്തിന് വളരെയധികം പ്രധാന്യം നല്കുന്ന രാഷ്ട്രമാണെന്നും എവറസ്റ്റ് കയറ്റം തന്റെ ചിരകാല ആഗ്രഹമാണെന്നും ഷെയ്ഖ അസ്മാ ചൂണ്ടിക്കാട്ടി. 2014 ല്‍ കിളിമഞ്ചാരോ ആരോഹണ ഉദ്യമത്തില്‍ ഉള്‍പ്പെട്ട ഖത്തരി വനിതാ സംഘത്തില്‍ അംഗമായിരുന്നു ശൈഖ അസ്മാ.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക