Breaking News
ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ ഒമ്പത് കാറുകൾ കൂട്ടിയിടിച്ചു | ഖത്തറിൽ പൊതുമരാമത്ത് വകുപ്പ് പുതിയ അണ്ടർ പാസ് തുറന്നു | ചൈനയിലേക്ക് സൗജന്യ മരുന്നുകളുമായി ഖത്തറിന്റെ എട്ട് വിമാനങ്ങൾ കൂടി പുറപ്പെടും | കേരളാ പോലീസിന്റെ 25 റൈഫിളുകൾ കാണാതായെന്ന വാർത്ത വ്യാജമെന്ന് | ഖത്തറിൽ ഹൈഡ്രോപോണിക് രീതിയിലുള്ള തക്കാളി കൃഷി വിജയത്തിലേക്ക് | കത്താറ പൈതൃക കേന്ദ്രത്തിന്റെ പ്രഥമ അൽ വാസ്മി ഗാർഡൻ ഫെസ്റ്റിവൽ നാളെ ആരംഭിക്കും | കൊറോണ വൈറസ് ചൈനയുടെ ജൈവായുധമാണെന്ന സംശയമുയര്‍ത്തി മനീഷ് തിവാരി; 'The Eyes of Darkness' എന്ന പുസ്തകത്തിലെ ചില ഭാഗങ്ങള്‍ ട്വീറ്റ് ചെയ്തു | കൊറോണ മാംസാഹാരികളെ ശിക്ഷിക്കാനെത്തിയ അവതാരമാണെന്ന് ഹിന്ദു മഹാസഭ | സ്ത്രീകളെ ഉപയോഗിച്ച് ഫോണ്‍ കെണി; ഇസ്രായേല്‍ സൈനികരുടെ മൊബൈല്‍ ഫോണുകള്‍ കൂട്ടത്തോടെ ഹാക്ക് ചെയ്തു | ഊർജ കാര്യക്ഷമത പ്രോത്സാഹിപ്പിക്കാൻ തർഷീദ് മത്സരങ്ങൾ നടത്തുന്നു |
2019-07-22 04:14:48pm IST

ഒരു വർഷത്തോളം സൗദി തടവിലിട്ടിരുന്ന ഖത്തരി പൗരൻ ഒടുവിൽ മോചിക്കപെട്ടു. 2018 ഏപ്രിൽ ഇരുപത്തിയൊന്നിനാണ് ഖത്തർ പൗരനായ മുഹ്‌സിൻ സാലിഹ് സൗദാൻ അൽ കഅബി റിയാദ് പോലീസിന്റെ പിടിയിലാവുന്നത്. അന്ന് മുതൽ തന്റെ ദോഹയിലുള്ള കുടുംബങ്ങളെ കാണാനുള്ള അവസരം പോലും അദ്ദേഹത്തിന് നിഷേധിക്കപെട്ടതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഖത്തർ ഉപരോധത്തിന്റെ പേരിലുള്ള വൈരാഗ്യത്തെ സൗദി തങ്ങളുടെ പൗരന്മാരുടെ മേൽ തീർക്കുകയാണെന്നായിരുന്നു ഖത്തർ മനുഷ്യാവകാശ കമീഷൻ പറഞ്ഞിരുന്നത്.

അതെ സമയം ജൂലൈ 2018 മുതൽ സൗദി തടവിൽ കഴിയുന്ന മറ്റൊരു ഖത്തരി വിദ്യാർത്ഥിയെ കൂടി ഉടൻ തന്നെ പുറത്തുവിടണമെന്നും വിദ്യാർത്ഥിക്ക് ഖത്തറിലുള്ള തന്റെ കുടുംബവുമായി ബന്ധപ്പെടാൻ അവസരം നൽകണമെന്നും ഖത്തർ മനുഷ്യാവകാശ കമീഷൻ ആവശ്യപ്പെട്ടു.

Top