Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
സൗദിയിൽ അറസ്റ്റിലായ രണ്ട് ഖത്തരി പൗരന്മാരുടെ വീഡിയോ ദൃശ്യങ്ങൾ പുറത്തായി. ഖത്തർ പൗരന്മാരായ എഴുപത്തിരണ്ട് വയസ്സുള്ള അലി നാസർ അൽ ജാറുള്ള അദ്ദേഹത്തിന്റെ പുത്രൻ പതിനേഴു കാരനായ അബ്ദുൽ ഹാദി എന്നിവരുടെ വീഡിയോ ദൃശ്യങ്ങളാണ് സൗദി അധികൃതരുടെ അനുവാദത്തോടെ ഇന്റർനെറ്റിൽ ലീക്ക് ചെയ്യപ്പെട്ടിരിക്കുന്നത് എന്നാണ് വിവരം.

 അതെ സമയം ഖത്തരി പൗരന്മാർ ആശുപത്രിയിൽ ചികിത്സയിലാണെന്ന അന്തരീക്ഷം സൃഷ്ടിക്കാനാണ് വീഡിയോയിൽ കൃതൃമ ശ്രമം നടന്നിരിക്കുന്നത്. ഖത്തരി പൗരന്മാർ അറസ്റ്റ് ചെയ്യപ്പെട്ടതല്ലെന്ന് വരുത്തി തീർക്കാനാണ് സൗദി അധികൃതരുടെ ശ്രമം. വീഡിയോ

അതെ സമയം വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്ന മുറികളുടെ അന്തരീക്ഷം ഒരു ഹോസ്പിറ്റലിന്റെതല്ലെന്നും കൃത്യമായി പോലീസ് അധികൃതരുടെ ചോദ്യമുറി പോലെ തോന്നിക്കുന്നതാണെന്നും വീഡിയോ സന്ദേശത്തെ കുറിച്ച് പ്രാദേശിക പത്രം ചൂണ്ടിക്കാട്ടി. കൃത്യമായും നാടകീയത നിറഞ്ഞു നിൽക്കുന്ന വീഡിയോ ഖത്തരി പൗരന്മാരെ ഭീഷണി പെടുത്തി എടുത്തതാണെന്ന കാര്യവും വ്യക്തമാണെന്നും പ്രാദേശിക പത്രം ചൂണ്ടിക്കാട്ടി.   
Top