ദോഹ: ഖത്തര്‍- സൗദി ഫുട്ബോള്‍ അസോസിയേഷന് മേധാവികള്‍ ഒരു നീണ്ട കാലത്തെ ഇടവേളക്ക് ശേഷം ദോഹയില്‍ ഒത്തു ചേര്‍ന്നു. ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന് മേധാവി ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ ഹമദ് അല്‍താനി സൗദി ഫുട്ബോള്‍ അസോസിയേഷന് മേധാവി യാസര്‍ അല്‍ മിഷേല്‍ എന്നിവരാണ് ദോഹയില്‍ കൂടിക്കാഴ്ച നടത്തിയത്.
കൂടിക്കാഴ്ചയില്‍ സൗദി ഫുട്ബോള്‍ മേധാവിക്ക് ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന് 2022 ലോക കപ്പ് പ്രതിനിധാനം ചെയ്യുന്ന പ്രത്യേക ജേഴ്സി സമ്മാനം നല്കി. ഇരു രാഷ്ട്രങ്ങളിലെ ഫുട്ബോള്‍ അസോസിയേഷനുകളും തമ്മില്‍ ഭാവിയില്‍ ശക്തമാക്കേണ്ട നയനിലപാടുകളെ കുറിച്ചും ദോഹയില്‍ ചര്‍ച്ചകള്‍ നടന്നതായി ഖത്തര്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക