News Desk

2021-03-19 08:20:28 pm IST

ദോഹ: ഖത്തറിലെ പഴയ കറന്‍സികള്‍ സ്വീകരിക്കുന്ന നടപടികള്‍ തടസ്സപ്പെട്ടിട്ടില്ലെന്ന് ഖത്തര്‍ ഇസ്ലാമിക് ബാങ്ക് പ്രസ്താവനയില്‍ അറിയിച്ചു. നിലവില്‍ രാജ്യത്തെ ഇസ്ലാമിക് ബാങ്കിന്റെ എല്ലാ ശാഖകളിലും പഴയ കറന്‍സികള്‍ മാറ്റി നല്‍കുന്നുണ്ട്. 

ജൂലൈ അവസാനം വരെയാണ് രാജ്യത്ത് ബാങ്കുകളില്‍ പഴയ കറന്‍സികള്‍ മാറ്റി നല്‍കുന്ന കാലയളവായി നിശ്ചയിച്ചിരിക്കുന്നത്. നിലവില്‍ രാജ്യത്തെ എ.ടി.എം മെഷീനുകളില്‍ കറന്‍സികളുടെ ഡിനോമിനേഷനുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. 

ജൂലൈ ഒന്നിന് ശേഷം പഴയ കറന്‍സികള്‍ മാറി നല്‍കുന്ന പ്രക്രിയകള്‍ അവസാനിക്കും. ഖത്തറില്‍ പുതുതായി പുറത്തിറക്കിയ 200 റിയാലിന്റെ കറന്‍സികള്‍ ക്രയവിക്രയം ചെയ്യുന്നതിനുള്ള എ.ടി.എം മെഷീനുകളിലെ പ്രയാസമാണ് രാജ്യത്തെ ജനങ്ങളെ ഇതുമായി ബന്ധപ്പെട്ടു നിരവധി പരാതികള്‍ ഉന്നയിക്കാന്‍ ഇടയാക്കിയിരുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top