News Desk

2021-03-01 01:10:32 pm IST
ദോഹ: രാജ്യത്തെ വടക്കു പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ഇന്ന് പകല്‍ നേരിയ തോതിലുള്ള മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അധികൃതര്‍ ഇക്കാര്യം പറഞ്ഞത്.

ഇതുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങളും അധികൃതര്‍ ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തെ വടക്കന്‍ പ്രദേശങ്ങളിലും കടല്‍ പ്രദേശങ്ങളിലും നേരിയ തോതില്‍ മഴ ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, രാജ്യത്ത് ഇന്ന് അനുഭവപ്പെടുന്ന ദൂരക്കാഴ്ച പരിധി നാല് മുതല്‍ എട്ടു കിലോമീറ്റര്‍ വരെ. പ്രതീക്ഷിക്കുന്ന പരമാവധി താപ നില 24 ഡിഗ്രി സെല്‍ഷ്യസ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top