ദോഹ: രാജ്യത്ത് വിവിധ പ്രദേശങ്ങളില്‍ അതി രാവിലെയും രാത്രി കാലങ്ങളിലും കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെടുന്നതിനാല്‍ ദൃശ്യപരത കുറയുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ഇന്ന് രാത്രി (ഫെബ്രുവരി മൂന്ന്) മുതല്‍ വെള്ളിയാഴ്ച രാവിലെ (ഫെബ്രുവരി അഞ്ച്) വരെ രാത്രിയും അതിരാവിലെയും മൂടല്‍മഞ്ഞ് അനുഭവപ്പെടുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (ക്യു.എം.ഡി) അറിയിച്ചു.
മൂടല്‍മഞ്ഞ് മൂലം ദൃശ്യപരത രണ്ട് കിലോമീറ്ററില്‍ താഴെയായിരിക്കുമെന്നും ചിലപ്പോള്‍ പൂജ്യത്തിലേക്ക് എത്തിയേക്കാമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. ഈ കാലാവസ്ഥയില്‍ കൂടുതല്‍ മുന്‍കരുതല്‍ എടുക്കണമെന്ന് രാജ്യത്തെ എല്ലാ പൗരന്മാരോടും താമസക്കാരോടും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക