News Desk

2021-02-27 10:29:41 pm IST
ദോഹ: ഖത്തറില്‍ ഇന്ന് രാത്രി ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കടലില്‍ തിരമാലകള്‍ ഉയര്‍ന്നു പൊങ്ങാനും സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. 

കാറ്റ് കടല്‍ത്തീരത്ത് അഞ്ച് മുതല്‍ 15 വരെ നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ വടക്കുപടിഞ്ഞാറായി വീശും. കടലില്‍ ഇത് വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് 12 മുതല്‍ 22 വരെ നോട്ട് വേഗതയില്‍ ആയിരിക്കും. ചില സ്ഥലങ്ങളില്‍ 28 നോട്ട് വരെ വേഗത്തില്‍ വീശും.

ദൃശ്യപരത നാലു മുതല്‍ എട്ടു കിലോമീറ്റര്‍ വരെ ആയിരിക്കും. അതേസമയം, ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 10 ഡിഗ്രി സെല്‍ഷ്യസ് ആണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top