ദോഹ: ഖത്തറിലെ സീലൈനില്‍ മോട്ടോര്‍ സൈക്കിളുകളും ബൈക്കുകളും ഫോര്‍വീലറുകളും വാടകയ്ക്ക് നല്കുന്ന സ്ഥാപനങ്ങളില്‍ വ്യാപക പരിശോധന നടത്തി ഖത്തര്‍ നാഷനല്‍ ടൂറിസം കൗണ്‍സില്‍. ടൂറിസം യാത്രാ പരിപാടികളുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങളും സഞ്ചാരികള്‍ക്ക് മരുഭൂമിയില്‍ സഞ്ചരിക്കാനുള്ള ക്വാഡ് മോട്ടര്‍ ബൈക്കുകളും ഫോര്‍വീലറുകളും നിശ്ചിത മാനദണ്ഡങ്ങള്‍ പാലിച്ചാണോ നല്കുന്നതെന്നു അറിയാനാണ് പരിശോധന നടത്തിയത്.
ഈ വര്‍ഷം തുടക്കത്തില്‍ ആരംഭിച്ച കാംപയ്നില്‍ വാഹനങ്ങള്‍ വാടകയ്ക്ക് നല്കുന്ന 26 ഓഫിസുകളില്‍ ലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. ഫെബ്രുവരിയില്‍ ആരംഭിച്ച മൂന്നാം ഘട്ട പരിശോധനയില്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ലംഘനങ്ങള്‍ തുടരുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു തുടങ്ങി.
ഗതാഗത വകുപ്പ്, സൗത്ത് സുരക്ഷാ വകുപ്പ്, നഗരസഭ പരിസ്ഥിതി മന്ത്രാലയം തുടങ്ങി വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തിലാണ് പരിശോധന നടന്നത് ക്വാഡ് മോട്ടര്‍ ബൈക്കുകള്‍ വാടകയ്ക്ക് നല്കുന്ന സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നത് സംബന്ധിച്ച വ്യവസ്ഥകള്‍ ലഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളാണ് അധികൃതര്‍ സ്വീകരിക്കുന്നത്.
സഞ്ചാരിയുടെ സുരക്ഷയെ ഹാനികരമായി ബാധിക്കുന്ന തരത്തില്‍ മോട്ടര്‍ ബൈക്കുകള്‍ നവീകരിക്കുന്നത് കര്‍ശനമായി വിലക്കി. ശൈത്യകാല ക്യാപില്‍ പങ്കെടുക്കുന്നവരുടെ സുരക്ഷയാണ് ലക്ഷ്യം. പതിനാറിനും അതില്‍ കൂടുതലും പ്രായമുള്ളവര്‍ക്ക് മാത്രമേ ക്വാഡ് ബൈക്കുകള്‍ വാടകയ്ക്ക് നല്കാന് അനുമതിയുള്ളു.
16 വയസ്സു മുതലുള്ള കുട്ടികള്‍ രക്ഷിതാക്കളുടെ മേല്‍നോട്ടത്തില്‍ മാത്രമേ ബൈക്ക് ഓടിക്കാന്‍ പാടുള്ളു. ഓടിക്കുന്നവര്‍ സേഫ്റ്റി ഗിയര്‍ ധരിക്കുന്നുണ്ടെന്നും ഉചിതമായ വലുപ്പത്തിലുള്ള ഹെല്‍മറ്റ്, ഷൂ, കയ്യുറകള്‍, സംരക്ഷിത ഉപകരണങ്ങള്‍ എന്നിവ ഉപയോഗിക്കുന്നുണ്ടെന്നും ബൈക്ക് വാടകയ്ക്ക് നല്കുന്നവര് ഉറപ്പാക്കണം.
ഡ്രൈവര്‍മാര്‍ സീറ്റ്ബല്റ്റും ധരിക്കണമെന്നു സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ടൂറിസം കൗണ്‍സില്‍ ആണ് സീലൈനില്‍ മോട്ടര്‍ ബൈക്കുകളും മറ്റും വാടകയ്ക്ക് നല്കുന്ന സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക