News Desk

2021-03-28 04:40:17 pm IST


ദോഹ: റമദാനിലെ ജീവകാരുണ്യ പ്രവര്‍ത്തനത്തനങ്ങള്‍ക്കായി ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയും അന്‍സാര്‍ ഗാലറിയും കരാറില്‍ ഒപ്പുവച്ചു. ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി സി.ഇ.ഒ ഇബ്രാഹിം അബ്ദുല്ല അല്‍ മാലിക്കി, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മുഹമ്മദ് ഖല്‍ദൌന്‍ അല്‍ മുല്‍ക്കി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കരാര്‍ പ്രകാരം ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയുടെ സാമൂഹ്യ സഹായ പദ്ധതികളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രീപെയ്ഡ് വൗച്ചറുകള്‍ വിതരണം ചെയ്യും. ഈ കൂപ്പണ്‍ ഉപയോഗിച്ച് അന്‍സാര്‍ ഗാലറിയുടെ ഏത് ബ്രാഞ്ചില്‍ നിന്നും ഭക്ഷ്യ വസ്തുക്കളും മറ്റു അവശ്യ വസ്തുക്കളും വാങ്ങാം.

റമദാനില്‍ മുഴുവന്‍ ഗുണഭോക്താക്കള്‍ക്ക് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ഉറപ്പ് വരുത്തുകയാണ് കരാറിന്റെ ലക്ഷ്യം. റമദാന് ശേഷവും അന്‍സാര്‍ ഗാലറിയുമായുള്ള സഹകരണം തുടരാന്‍ സാധിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് അല്‍ മാലികി പറഞ്ഞു.

ഫോട്ടോ കടപ്പാട്: ദി പെനിന്‍സുല 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top