Breaking News
അരാംകോ ആക്രമണം : ഉത്തരവാദികള്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ... | 'പ്ലാസ്റ്റിക് രഹിത ചൊവ്വാഴ്ച ' ഖത്തറിൽ പുതിയ കാമ്പയിൻ ആരംഭിച്ചു | സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു | മുഖാവരണം ധരിക്കണമെന്ന നിയമം വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ റദ്ദാക്കി | ദോഹ മെട്രോ ഷോപ്പുകൾ വാടകക്കെടുക്കാനുള്ള രെജിസ്ട്രേഷൻ തിയതി നീട്ടി | നിലപാട് കടുപ്പിക്കുന്നു ; അമേരിക്കയുമായി ഒരു ചര്‍ച്ചക്കും ഇനിയില്ലെന്ന് ഇറാന്‍ | വിപണിയിലുണ്ടായ എണ്ണ വിതരണത്തിലെ കുറവ് നികത്തിയതായി സൗദി ഊര്‍ജ്ജ മന്ത്രി | നെതന്യാഹു വാഴുമോ ? ഇസ്രായേല്‍ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം | ഖത്തറിലെ ചില ഡ്രൈവർ വളരെ മോശമായാണ് വാഹനമോടിക്കുന്നതെന്ന് പ്രാദേശിക പത്രം | സൗദിയിൽ തടവിലായ ഖത്തരി പൗരന്മാരുമായി ഉടൻ തന്നെ ആശയവിനിമയം നടത്തുമെന്ന് ഖത്തർ |
ദോഹ : ഈദുൽ അസ്ഹയുടെ ഭാഗമായി ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയുടെ (ക്യുആർസിഎസ്) അഥാഹി പദ്ധതിക്കു തുടക്കമായി. 60 ലക്ഷം റിയാലിന്റേതാണു പദ്ധതി. 

ഖത്തറിലും 23 ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളിലുമായി 1,84,000 പേർക്കുള്ള ഭക്ഷണവും ഇറച്ചിയുമാണു വിതരണം ചെയ്യുക. '' ഉധിയ ആണു യഥാർഥ ഈദ്' എന്നതാണു പ്രമേയം. 

 .ഖത്തറിൽ പ്രാദേശിക ഭക്ഷ്യ കമ്പനിയായ വിധാം ഫുഡ് ആണു 800 ചെമ്മരിയാടുകളെ പദ്ധതിയിലേക്കു നൽകുന്നത്. ക്യുആർസിഎസിന്റെ പങ്കാളികളായ ഇസ്‌ലാമിക് റിലീഫ്, മുനാസമത് അൽ ദവ അൽ ഇസ്‌ലാമിയ എന്നിവരാണു 23 രാജ്യങ്ങളിലായി 17,6000 പേർക്കു ഭക്ഷ്യ സഹായം വിതരണം ചെയ്യുന്നത്.

ബലിപ്പെരുന്നാളിൽ പാവപ്പെട്ടവർക്ക് ആടുകളെ വിതരണം ചെയ്യാൻ താൽപര്യമുള്ളവർക്കു ക്യുആർസിഎസിലേക്കു പണം നൽകാം. ഷോപ്പിങ് മാളുകളിലുള്ള ക്യുആർസിഎസിന്റെ ബൂത്തുകളുമായോ അൽമീറ സ്‌റ്റോറുകളുമായോ അല്ലെങ്കിൽ www.qrcs.org.qa എന്ന വിലാസത്തിലോ ബന്ധപ്പെടാം.  
Top