ന്യൂഡല്‍ഹി: ഇന്ത്യയെ ആഗോള കൊവിഡ് വാക്സിന്റെ ഉല്‍പ്പാദന കേന്ദ്രമാക്കി മാറ്റാന്‍ ധാരണ. അടുത്ത വര്‍ഷത്തോടെ ഇന്ത്യയില്‍ 100 കോടി ഡോസ് വാക്സിന് ഉല്‍പ്പാദിപ്പിക്കാനാണ് ഇന്ത്യയും അമേരിക്കയും ജപ്പാനും ഓസ്ട്രേലിയയും പങ്കെടുത്ത ക്വാഡ് ഉച്ചകോടിയില്‍ തീരുമാനിച്ചത്.
ക്വാഡ് ഉച്ചകോടി ഓണ്‍ലൈനായാണ് നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍, ജപ്പാന് പ്രധാനമന്ത്രി യോഷിഹിതെ സുഗ, യു.എസ് പ്രസിഡന്റ് ജോ ബൈഡന് എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുത്തു.
ഇന്തോ-പസഫിക് മേഖലയില്‍ ചൈനയുടെ വര്‍ധിച്ചുവരുന്ന സ്വാധീനം സംബന്ധിച്ച ആശങ്കകള്‍ ഉച്ചകോടിയില്‍ ചര്‍ച്ചയായി. അതേസമയം, ജനാധിപത്യ മൂല്യങ്ങളുടെ കാര്യത്തില്‍ ക്വാഡ് രാജ്യങ്ങള്‍ക്കിടയില്‍ ഒരുമയുണ്ടെന്ന് നരേന്ദ്ര മോദി പറഞ്ഞു.
ഇതു കൂടാതെ വാക്സിന്, കാലാവസ്ഥാ വ്യതിയാനം, സാങ്കേതിക മുന്നേറ്റം എന്നീ വിഷയങ്ങളും നേതാക്കള്‍ ചര്‍ച്ച ചെയ്തു. വാക്സിനേഷനില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് മറ്റ് രാജ്യങ്ങളോട് പ്രധാനമന്ത്രി നിര്‍ദേശിച്ചു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക