News Desk

2021-09-21 10:19:50 am IST
ന്യൂഡല്‍ഹി: കൊവിഷീല്‍ഡ് വാക്‌സിന്‍  സ്വീകരിച്ചവര്‍ക്കും നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയ ബ്രിട്ടന്റെ നടപടിയില്‍ പ്രതിഷേധമറിയിച്ച് ഇന്ത്യ രംഗത്ത്.

ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിച്ച കൊവിഷീല്‍ഡിന്റെയോ കൊവാക്‌സിന്റെയോ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്കും യു.കെയിലെത്തിയാല്‍ 10 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. 

ഇക്കാര്യത്തില്‍  കേന്ദ്രം രേഖാമൂലം ബ്രിട്ടനെ പ്രതിഷേധം അറിയിച്ചു. ബ്രിട്ടീഷ് ഹൈക്കമ്മീഷന് ഇന്ത്യ പ്രതിഷേധിച്ച് കുറിപ്പ് നല്‍കി. സമാന വാക്‌സീന്‍ നയം ഇന്ത്യയും സ്വീകരിക്കും എന്നും മുന്നറിയിപ്പ് നല്‍കി. 

ബ്രിട്ടണിലെ ഓക്‌സ്‌ഫോഡ് സര്‍വകലാശാലയും ആസ്ട്രസെനക്കയും ചേര്‍ന്ന് വികസിപ്പിച്ച വാക്‌സീനാണ് കൊവിഷീല്‍ഡ് എന്ന പേരില്‍ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യുന്നത്. 

എന്നിട്ടും ഇന്ത്യന്‍ വാക്‌സീന്‍ ബ്രിട്ടന്‍ അംഗീകരിക്കാത്തത് വംശീയതയാണെന്ന ആരോപണവും ഉയരുന്നുണ്ട്. ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികളും ബിസിനസുകാരുമുള്‍പ്പടെ നിരവധിപേര്‍ ബ്രിട്ടണിലേക്ക് യാത്രാ ചെയ്യാന്‍ കാത്തിരിക്കുന്ന സാഹചര്യത്തില്‍ യു.കെയുടെ തീരുമാനം വെല്ലുവിളിയാകുകയാണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top